അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (11:55 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഹോര്‍മുസ് തുറക്കുന്നതിനായി ഇറാന് നല്‍കിയ സമയപരിധി അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യത്തെ പ്രധാന ഊര്‍ജനിലയങ്ങള്‍ക്ക് ചുറ്റും പ്രതീകാത്മകമായി മനുഷ്യകവചം തീര്‍ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍.
ഹോര്‍മുസ് കടലിടുക്കി ചൊവ്വാഴ്ച രാത്രി 8 മണിക്ക്( ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 5.30ന് ) തുറന്നില്ലെങ്കില്‍ ഇറാനെ മണിക്കൂറുകള്‍ കൊണ്ട് തീര്‍ക്കുമെന്നുള്ള ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് പുതിയ നീക്കം. കായികതാരങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന ഇറാനിയന്‍ ജനത ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തെ പ്രധാന ഊര്‍ജനിലയങ്ങള്‍ സമീപം ഒത്തുചേരണമെന്നാണ് ഇറാന്‍ കായിക- യുബജന മന്ത്രാലയത്തിന്റെ നിര്‍ദേശം.