അമേരിക്ക വിചാരിച്ചാല്‍ ഒറ്റ രാത്രികൊണ്ട് ഇറാനെ തീര്‍ക്കാം, ആ രാത്രി നാളെ ആയേക്കാം, വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ ട്രംപിന്റെ ഭീഷണി

ഇറാനെ ഒറ്റ രാത്രി കൊണ്ട് തീര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും ചിലപ്പോള്‍ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് പറഞ്ഞു.

Donald Trump
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (11:33 IST)
അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതിന് പിന്നാലെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ ഒറ്റ രാത്രി കൊണ്ട് തീര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും ചിലപ്പോള്‍ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ യുദ്ധത്തെ പറ്റി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് കൊലവിളി മുഴക്കിയത്. ഹോര്‍മുസ് തുറക്കാനുള്ള അന്ത്യശാസനം ഇനി നീട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇറാന്റെ നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും നയതന്ത്ര പരിഹാരങ്ങള്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്.
നേരത്തെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ ഔദ്യോഗികമായി തള്ളിയിരുന്നു. താത്കാലിക വെടിനിര്‍ത്തലല്ല, സ്ഥിരമായ പരിഹാരം വേണമെന്ന നിലപാടാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഇതോടെ ഹോര്‍മുസിലെ പ്രതിസന്ധി തുടരുമെന്ന് വ്യക്തമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :