മൂന്നാംനിലയിലെ ബാൽക്കണിയിൽ ഗ്രില്ലിനിടയിൽ കഴുത്ത് കുടുങ്ങി താഴേക്ക് തൂങ്ങിയാടുന്ന പെൺകുട്ടി; ഒടുവിൽ സംഭവിച്ചതിങ്ങനെ !

Last Modified തിങ്കള്‍, 28 ജനുവരി 2019 (19:26 IST)
ബീജിങ്: കെട്ടിടത്തിലെ മൂന്നാനിലയിലെ ബൽക്കണിയിൽ ഗ്രില്ലിനിടയിൽ കഴുത്ത് കുടുങ്ങി താഴേക്ക് തൂങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മരണം വരെ സംഭവിക്കാമായിരുന്ന അപകടത്തിൽനിന്നും പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തി.

ചൈനയിലെ യുങ്‌ലോങ് കൌണ്ടിയിൽ വെള്ളിയാഴ്ചയാ‍ണ് സംഭവം ഉണ്ടായത്. ബാൽക്കണിയിൽ വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കാൽ വഴുതി ഗ്രില്ലിനിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്ത് ഗ്ലില്ലിനിടയിൽ കുടുങ്ങി. ഇത് കണ്ട വഴിയാത്രക്കാരായ രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയയിരുന്നു.

പെൺകുട്ടി കാര്യമായ പരിക്കുകളേതും ഏൽക്കാതെ രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ആരോ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. രണ്ട് യുവാക്കൾ ചേർന്ന് അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :