അന്റാർട്ടിക്കയിൽ നിന്നും യു എ ഇയിലേക്ക് യാത്ര ചെയ്യാനൊരുങ്ങി ഒരു പടുകൂറ്റൻ മഞ്ഞുമല !

Sumeesh| Last Modified ചൊവ്വ, 3 ജൂലൈ 2018 (16:10 IST)
അന്റാർട്ടിക്കയിലെ ഒരു കൂറ്റൻ ഒരു നീണ്ട
യാത്രക്കൊരുങ്ങുകയാണ്. യു എ ഇയിലേക്കാണ് യാത്ര. പറയുന്നത് കേട്ട് അത്ഭുതം തോന്നുന്നുണ്ടാകും. സത്യം തന്നെയാണ്. ഒരു കൂറ്റൻ മഞ്ഞുമലയെ തങ്ങളുടെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ജലദൌർലഭ്യത്തിന് മഞ്ഞുമലയെ ഉപയോഗപ്പെടുത്താമോ എന്ന് പരീക്ഷണം നടത്തുന്നതിനായാണ് മഞ്ഞുമലയെ കൊണ്ടുപോകുന്നത്. ടൂറിസത്തിന് രയോജനപ്പെടുത്താനും ഉദ്ദേശം ഉണ്ട്. ദ നാഷ്ണല്‍ അഡ്വസൈര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് മഞ്ഞുമലയെ യു എ ഇയിൽ എത്തിക്കുന്നത്. ഇതിനാവശ്യമായ ഒരുക്കങ്ങൾ കമ്പനി ആരംഭിച്ച് കഴിഞ്ഞു.

കടലിലൂടെ കെട്ടിവലിച്ച് വേണം മഞ്ഞുമല കൊണ്ടുവരാൻ. ഇത്തരത്തിൽ കൊണ്ടു വരുമ്പോൾ മഞ്ഞുരുകാതിരിക്കാനുള്ള വഴികൾ എന്താണെന്നുള്ള പഠനത്തിലാണ് കമ്പനി ഇപ്പോൾ ഉള്ളത്. 50 മുതൽ 60 ദശലക്ഷം യു എസ് ഡോളറാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. 2019 മഞ്ഞു മല കൊണ്ടുവരനുള്ള നടപടികൾ ആരംഭിക്കും. 2020തോടു കൂടി ഇത് യു എ ഇയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :