ഇത്തിരി വൈകി, മൂവർണക്കൊടിയിൽ മുങ്ങി ബുർജ് ഖലീഫ !

Last Modified ശനി, 17 ഓഗസ്റ്റ് 2019 (13:02 IST)
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുജ് ഖലീഫയിൽ ത്രിവർണ പതാക തെളിഞ്ഞു. സ്വാതത്ര്യദിന രാവിൽ ബുർജ് ഖലീഫയിൽ ത്രിവർണ പതാക തെളിയും എന്നാണ് നേരത്തെ ദുബായിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് ഇത് വൈകുകയായിരുന്നു.

കഴിഞ്ഞ ദിവസം 8.44ഓടെയാണ് ബുർജ് ഖലീഫയിൽ ഇന്ത്യൻ തെളിഞ്ഞത്. നിരവധി ഇന്ത്യക്കാർ ഇത് കാണുന്നതിനായി എത്തിച്ചേർന്നിരുന്നു 8.22ന് പാകിസ്ഥാന്റെ ദേശീയ പതാകയും ബുർജ് ഖലീഫയിൽ തെളിഞ്ഞിരുന്നു. ഒരോ രാജ്യങ്ങളുടെയും പ്രത്യേക ദിവസങ്ങളിൽ രാജ്യങ്ങൾക്ക് ആദരം അർപ്പിച്ചുകൊണ്ടുള്ള ഷോ ബുർജ് ഖലീഫയിൽ ഉണ്ടാകാരുണ്ട്. .
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :