അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണം

കാബൂള്‍| Last Updated: വെള്ളി, 23 മെയ് 2014 (13:04 IST)
അഫ്ഗാനിസ്ഥാന്‍ പട്ടണമായ ഹെരാതിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരേ ആയുധധാരികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ആള്‍നാശം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്നു രാവിലെയാണ് സംഭവം. മൂന്നു തോക്കുധാരികളാണ് ആക്രമണം നടത്തിയത്. കോണ്‍സുലേറ്റ് കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അക്രമികള്‍ സമീപത്തെ കെട്ടിടങ്ങളില്‍ നുഴഞ്ഞുകയറി വെടിവയ്‍പ്പ് നടത്തുകയായിരുന്നു.
സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ടു അക്രമികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍സുലേറ്റിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യം ഏറ്റെടുത്തു.

ഐടിബിപി സേനയും കോണ്‍സുലേറ്റില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :