പട്ടാള അട്ടിമറി; തായ്‌ലന്‍ഡിനെതിരെ ലോകരാജ്യങ്ങള്‍

ബാങ്കോങ്ക്| VISHNU.NL| Last Modified വെള്ളി, 23 മെയ് 2014 (18:01 IST)
തായ്‌ലാന്റിലെ പട്ടാള അട്ടിമറിയെ അപലപിച്ച് ലോകരാജ്യങ്ങള്‍ രംഗത്ത്. സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച അട്ടിമറി നീതികരിക്കാനാകാത്തതാണെന്ന വ്യക്തമാക്കി. തായ്‌ലന്റിന് നല്‍കി വരുന്ന സൈനിക സഹായം തുടരുന്നത് പുനപരിശോധിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.

ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും അട്ടിമറിയെ അപലപിച്ചു. സൈനിക നടപടി ഗൗരവവമായി കാണുന്നതായി ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തായ്‌ലന്റില്‍ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. അതിനുപിന്നാലെ ഭരണ- പ്രതിപക്ഷ കക്ഷികളെ സൈന്യം ചര്‍ച്ചക്കി ക്ഷണിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയമായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി അറിയിച്ച് പട്ടാള മേധാവി ജറല്‍ ചാന്‍ ഓച്ച് രംഗത്തെത്തുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :