വീമ്പ് പറഞ്ഞ പാകിസ്ഥാന്‍ നാണക്കേടില്‍; ഇപ്പോള്‍ പറയുന്നതു കേട്ടാല്‍ ചിരിവരും

ഇന്ത്യയെ ഇല്ലാതാക്കുമെന്ന് പറഞ്ഞ പാകിസ്ഥാന്‍ ഇപ്പോള്‍ നാണക്കേടില്‍

 india pakistan relation , pakistan , india , URI attack , jammu kashmir , jammu പാകിസ്ഥാന്‍ , അതിര്‍ത്തി കടന്ന് ഇന്ത്യ , ആക്രമണം , പാക് ഭീകരത , ജമ്മു കശ്‌മീര്‍ , ഉറി ആക്രമണം , നവാസ് ഷെരീഫ്
ഇസ്ലാമാബാദ്| jibin| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (15:03 IST)
അതിര്‍ത്തി കടന്ന് പാക് മണ്ണില്‍ തമ്പടിച്ചിരുന്ന ഭീകരരെ വധിച്ച ഇന്ത്യ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയതോടെ വാര്‍ത്ത നിഷേധിച്ച് പാക് സൈന്യം നിഷേധിച്ച വാര്‍ത്താക്കുറിപ്പ് ഇറക്കി.

ഇന്ത്യ അതിര്‍ത്തി കടന്നു ആക്രമണം നടത്തിയെന്ന് സമ്മതിച്ചാല്‍ സൈന്യത്തിന്റെ മനോധൈര്യം ഇല്ലാതാകുമെന്ന് വ്യക്തമായതോടെയാണ് പാക് സൈന്യം നിഷേധിച്ച വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചുവെന്ന് ഇന്ത്യയുടെ ഡിജിഎംഒ രണ്‍ബീര്‍ സിംഗ് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ പാകിസ്ഥാന്‍ രംഗത്തുവരാന്‍ കാരണമായത് ഇതായിരുന്നു.

സൈന്യത്തിന്റെ മനോധൈര്യം ഇല്ലാതാകുമെന്നതിനൊപ്പം വീഴ്‌ചയുണ്ടായതായി സമ്മതിക്കേണ്ടി വരുകയും ചെയ്യും ഇതിനാലാണ് പാകിസ്ഥാന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

അതിര്‍ത്തി കടന്ന് ആക്രമണം നടന്നു എന്ന് സമ്മതിച്ചാല്‍ തിരിച്ചടിക്കുന്നതിന് സൈന്യത്തിന് മേല്‍ സമ്മര്‍ദമേറും. നിയന്ത്രണ രേഖയിലെ വെടിവെപ്പാണെങ്കില്‍ ഇത് പതിവാണെന്ന നിലപാടെടുക്കാന്‍ പാക് സൈന്യത്തിന് സാധിക്കുകയും ചെയ്യും ഇതാണ് ഇപ്പോള്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന തന്ത്രം.

പതിവ് പോലെ അതിര്‍ത്തിയില്‍ വെടിവയ്‌പ്പ് മാത്രമാണ് ഉണ്ടായത്. അതിര്‍ത്തിയിലെ വെടിവെപ്പിനെ അതിര്‍ത്തികടന്നുള്ള ആക്രമണമായി ചിത്രീകരിച്ച് മാധ്യമങ്ങളിലൂടെ ഇന്ത്യ പെരുപ്പിച്ച് കാണിക്കുകയാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ബുധനാഴ്‌ച രാത്രി 2.30ഓടെ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ കടന്ന ഇന്ത്യന്‍ സൈന്യം ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. അഞ്ച് ക്യാമ്പുകളിലും അഞ്ച് ടീമുകളായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :