പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നു; സമാധാനത്തിനു വേണ്ടിയുള്ള പാക് ശ്രമത്തെ ദൌര്‍ബല്യമായി കണക്കാക്കരുതെന്നും നവാസ് ഷെരീഫ്

ഇന്ത്യയുടെ ആക്രമണത്തിനെതിരെ പാകിസ്ഥാന്‍

ഇസ്ലാമബാദ്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (13:04 IST)
അതിര്‍ത്തി കടന്നു ഇന്ത്യന്‍ ആക്രമണത്തെ അപലപിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച നവാസ് ഷെരീഫ് പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നെന്നും പറഞ്ഞു.

പ്രകോപനമില്ലാതെ നടപടിയാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. നിയന്ത്രണരേഖയുടെ നഗ്‌നമായ ലംഘനമാണ് നടന്നത്. തിരിച്ചടിക്കാന്‍ പാകിസ്ഥാന്‍ സജ്ജമാണ്. സമാധാനത്തിനു വേണ്ടിയുള്ള പാക് ശ്രമത്തെ ദൌര്‍ബല്യമായി കാണരുതെന്നും നവാസ് ഷെരീഫ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :