‘ഇന്ത്യ ക്രൈസ്തവ വിശ്വാസത്തിന് വളക്കൂറുള്ള മണ്ണ്’

വത്തിക്കാന്‍സിറ്റി| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (14:48 IST)
ക്രൈസ്തവ വിശ്വാസത്തിന് വളക്കൂറുള്ള മണ്ണാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അനുഗ്രഹങ്ങളുടെ നാട് കൂടിയായ കേരളത്തില്‍നിന്ന് എവുപ്രാസ്യമ്മയെ പോലുള്ളവര്‍ ഇനിയും ഉണ്ടാവണമെന്നും അദ്ദേഹം പറ‌ഞ്ഞു. ഇന്ത്യന്‍ വിശ്വാസ സമൂഹത്തെ ആശീര്‍വദിച്ച് സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.

ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും പോലെ രണ്ട് വിശുദ്ധരെ ലഭിച്ചത് ഇന്ത്യയിലെയും കേരളത്തിലെയും ക്രിസ്തീയ സഭയ്ക്കും ലഭിച്ച ശക്തിയാണ്. ഈ ശക്തി ഉള്‍ക്കൊണ്ട് സഭ കൂടുതല്‍ മുന്നോട്ട് പോവണം.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമീസിനെ മാര്‍പ്പാപ്പ പ്രശംസിച്ചു.
ക്ലിമീസ് ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :