ലുമിയ 535 നവംബര്‍ 26 ന് ഇന്ത്യയിലെത്തും

ലുമിയ 535,മൈക്രോസോഫ്റ്റ്, സ്മാര്‍ട്ട് ഫോണ്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (14:18 IST)
നോക്കിയ എന്ന് ബ്രാന്‍ഡ് നെയിം ഒഴിവാക്കിയതിനു ശേഷം സ്മാര്‍ട് ഫൊണ്‍ പ്രേമികളെ കൈയ്യിലെടുക്കാന്‍ ഏറെ പുതുമകളോടെ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ നവംബര്‍ 26 ന് ഇന്ത്യന്‍ വിപണികളിലെത്തും. മൈക്രോസോഫ്റ്റ് ലുമിയ 535നെ വിശേഷിപ്പിക്കുന്നത് 5x5x5 സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ്.

അതായത് 5 ഇഞ്ച് ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ. സിംഗിള്‍, ഡ്യുവല്‍ സിം വേരിയന്റുകളിലായിരിക്കും 535 എത്തുക. 1.2 GHZ ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ആണ് ഫോണിന്റെ കരുത്ത്. 1 ജി.ബി റാം, 8 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്.

എസ്ഡി കാര്‍ഡിട്ട് പരമാവധി 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാന്‍ സാധിക്കും. വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ബാറ്ററി പക്ഷെ 1905 എംഎഎച്ച് മാത്രമേയുള്ളു. സമാനമായ മറ്റ് ഫോണുകള്‍ക്ക് ഇത് 2000 വരെയുണ്ട് എന്നത് ഫോണിന്റെ ജനപ്രീതിയെ ബാധിച്ചേക്കാം. എന്നാല്‍
ലുമിയ 535ന്റെ മറ്റൊരു വലിയ സവിശേഷത വിലക്കുറവാണ്. ഏകദേശം 8400 രൂപയായിരിക്കും ഈ ഫോണ്‍ വിപണിയിലെത്തുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :