ഇന്ത്യയില്‍ ബഹുമുഖ ഭീകരവാദം വളരുന്നു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 23 നവം‌ബര്‍ 2014 (15:40 IST)
ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇസ്ലാമിസ്റ്റ്, വിഘടന വാദികള്‍, മാവോയിസ്റ്റ് ഭീകരത വര്‍ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട് സിഡ്നി, ന്യൂയോര്‍ക്ക്, ഓക്സ്ഫോര്‍ഡ് എന്നിവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍
2013 ല്‍
ഭീകരപ്രവര്‍ത്തനങ്ങള്‍ 70 ശതമാനം വര്‍ധിച്ചു.

ഭീകരപ്രവര്‍ത്തനങ്ങളില്‍ മരിച്ചവരുടെ എണ്ണം 238 ല്‍ നിന്നും 404 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 192 പേരും കൊല്ലപ്പെട്ടത് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിലായിരുന്നുവെന്നും, ഇന്ത്യയില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടിയതായും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പൊലീസിനു കഴിയാതെ വരുന്നതായും സര്‍വേയില്‍ പറയുന്നു.

ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചാണ് ഇസ്ലാമിക് ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 2013 ല്‍ നടന്ന 15 ശതമാനം മരണത്തിനും കാരണക്കാര്‍ മൂന്നു ഇസ്ലാമിക് ഭീകര സംഘടനകളാണ്. ഇതില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനുമുണ്ട്. 2013 ല്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഒരേയൊരു ഭീകര സംഘടന ഇതാണ്.

സെപ്റ്റംബറില്‍ അല്‍ഖായിദ തീവ്രവാദ സംഘടനയുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതായും പഠനം പറയുന്നു. വിഘടനവാദികള്‍ കൂടുതല്‍ ഉള്ളത് അസമിലും മേഘാലയിലുമാണ്. 16 ശതമാനം പേരും കൊല്ലപ്പെട്ടത് ഇവര്‍ നടത്തിയ ആക്രമണത്തിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :