ചൈനയില്‍ ബോട്ട് മുങ്ങി ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 21 പേര്‍ മരിച്ചു

ചൈന, ബോട്ടപകടം, മരണം
ബെയ്ജിംഗ്| vishnu| Last Modified ശനി, 17 ജനുവരി 2015 (14:11 IST)
ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ യാംഗ്സെ നദിയില്‍ ടഗ്ബോട്ട് മുങ്ങി മുങ്ങി ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
മൂന്നുപേര്‍ രക്ഷപ്പെട്ടു. കാണാതായ ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട മൂന്നുപേരും ചൈനക്കാരാണ്.

ബോട്ടില്‍ ആകെ 25 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ എട്ടുപേര്‍ വിദേശികളാണ്. ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്ന വിദേശികള്‍. സിംഗപ്പൂരില്‍നിന്ന് നാലുപേരും മലേഷ്യയില്‍നിന്ന് രണ്ടുപേരും ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍നിന്ന് ഒരാളുമാണ് അപകടത്തില്‍പ്പെട്ട വിദേശികള്‍. അപടകത്തില്‍പ്പെട്ട ഇന്ത്യക്കാരന്‍ സിംഗപ്പൂരില്‍ താമസിക്കുന്നയാളാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ടഗ്ബോട്ട് പരീക്ഷണാര്‍ഥം ഓടിക്കുന്നതിനിടെയാണ് മുങ്ങിയത്. കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനുണ്ടോയെന്നതിനെക്കുറിച്ച് കൃത്യമായ റിപ്പോര്‍ട്ടുകളില്ല. കാണാതായ ആളെക്കുറിച്ചുള്ള വിവരങ്ങളും ഒന്നും തന്നെ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :