ഇസ്ലാമാബാദ്|
vishnu|
Last Modified വ്യാഴം, 15 ജനുവരി 2015 (16:47 IST)
ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയായ ഹാഫീസ് സയിദ് തലവനായ ജമാഅത് ഉദ്ദവയെ നിരോധിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഹാഫിസ് സായിദിന്റെ ജമാഅത് ഉദ്ദവ, അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹഖാനി നെറ്റ്വര്‍ക്ക് തുടങ്ങി പത്തോളം ഭീകരസംഘടനകളെ നിരോധിക്കാനാണ് നീക്കം. ഭീകരസംഘടനകളെ നിരോധിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടനെ പുറത്തുവരുമെന്നാണ് കരുതുന്നത്.
പാക്ക് താലിബാന്‍ നേതാവ് മുല്ലാ ഫസലുല്ലയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ശ്രദ്ധേയമാണ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഈ ഈ ആഴ്ച പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ട്.ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് ഹാഫീസ് സയിദിനെ അറസ്റ്റ് ചെയ്യണമെന്നും വിചാരണക്കായി വിട്ടുതരണമെന്നും.
എന്നാല്‍ ഹാഫീസ് സയിദിനെ പിടികൂടാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ലായിരുന്നു. ഇന്ത്യയിലെ നിരവധി പ്രധാന കേസുകളിലെ പ്രതികള്‍ അംഗങ്ങളായ ഭീകരസംഘടനകള്‍ നിരോധിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും പാക്കിസ്ഥാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.