ദുബായ്|
Last Modified ശനി, 31 മെയ് 2014 (10:35 IST)
ഇന്ത്യന്‍ സ്വദേശിയായ പെണ്‍കുട്ടിയെ ദുബായിയില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ അഫ്ഗാന്‍ വെയ്റ്റര്‍ക്ക് 5 വര്‍ഷം തടവ്. ദുബായിയിലെ മേല്‍കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പതിനാറുകാരിയായ പെണ്‍കുട്ടിയെ 22കാരനായ പ്രതി പിന്‍തുടരുകയും ഒരു ലിഫ്റ്റില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ആദ്യം 5 മാസം തടവ് ശിക്ഷയാണ് ദുബായ് കോടതി വിധിച്ചിരുന്നത്.
സംഭവത്തില്‍ നിരപരാധിയാണെന്ന് പ്രതി കോടതിയെ അറിയിക്കുകയുണ്ടായി. ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അതേസമയം കോടതി വിധിയിന്‍ മേല്‍ 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനും അവസരമുണ്ട്.