അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (13:00 IST)
യുദ്ധഭീഷണി നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാർ തത്‌കാലം രാജ്യത്തേക്ക് മടങ്ങണമെന്ന് നിർദേശം. യുക്രെയ്നിലെ ഇന്ത്യൻ എംബസിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.യുക്രൈനില്‍ അധിനിവേശം നടത്താന്‍ റഷ്യ
തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണിത്.
നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് അവിടെ താമസിക്കേണ്ടത് അനിവാര്യമല്ലാത്ത വിദ്യാര്‍ത്ഥികളോട് താത്കാലികമായി യുക്രൈന്‍ വിടാനാണ് നിര്‍ദേശം. യുദ്ധഭീഷണിയുടെ സാഹചര്യത്തിൽ പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുകയും പൗരൻമാരോട് യുക്രൈൻ വിടാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു.