ഇമ്രാന്‍ ഖാന്‍ വിവാഹ മോചിതനാകുന്നു

ഇസ്ലാമാബാദ്| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (17:30 IST)
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ വിവാഹ മോചിതനാകുന്നു. ബിബിസി ജേര്‍ണലിസ്റ്റായ രെഹാം ഖാനുമായുള്ള പത്ത് മാസം നീണ്ട വിവാഹമാണ് ഇപ്പോള്‍ അവസാനിക്കാനൊരുങ്ങുന്നത്. വിവാഹ മോചനത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.

തീരുമാനം തനിക്കും രെഹാനും ഞങ്ങളുടെ കുടുംബത്തിനും വേദനാജനകമായ ഒന്നാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇമ്രാന്‍ ഖാന്റെ രണ്ടാം ഭാര്യയാണ് രെഹാം ഖാന്‍. ബ്രിട്ടീഷുകാരിയായ ജമൈമ ഖാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് രെഹാനെ ഇമ്രാന്‍ വിവാഹം കഴിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :