ദാവൂദ് പാകിസ്ഥാനിലില്ലെന്ന് പാക് ഹൈക്കമ്മിഷണര്‍

ബംഗളൂരു| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (14:56 IST)
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലില്ലെന്ന് പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിദ്. ബംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. ദാവൂദ് എവിടെയാണെന്ന് ഇന്ത്യയ്ക്ക് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദാവൂദിനെപറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അത് അറിയിക്കണമെന്നും ബാസിദ് ആവശ്യപ്പെട്ടു.

ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും അതിനാല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നും ബാസിദ് പറഞ്ഞു. അങ്ങനെയെങ്കില്‍ പാകിസ്ഥാനും ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും പരസ്പര ബഹുമാനത്തോടുകൂടി പെരുമാറണമെന്നു പറഞ്ഞ അദ്ദേഹം കശ്മീര്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണെന്നും വ്യക്തമാക്കി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ദാവൂദ് പാകിസ്ഥാനില്‍ തന്നെയുണ്ടെന്നാണ് ഇന്ത്യയുടെ പറയുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :