വിവാഹാഭ്യർഥന നിഷേധിച്ചു; യുവതിയെ മുൻ കാമുകൻ ജീവനോടെ തീകൊളുത്തി

മുൾട്ടാൻ| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (15:56 IST)
പാക്കിസ്ഥാനിലെ മുൾട്ടാനില്‍ യുവതിയെ മുൻ കാമുകൻ ജീവനോടെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. വിവാഹാഭ്യർഥന നിഷേധിച്ചതിനാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ശരീരത്തിൽ അൻപതു ശതമാനം പൊള്ളലേറ്റ യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

വിവാഹത്തെ എതിർത്തതാണ് ലത്തീഫിനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറഞ്ഞു. ഇരുപതുകാരിയായ സോണിയ ബീവിയുടെ കാമുകൻ ലത്തീഫ് അഹമ്മദ് ആണ് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തില്‍ 24–കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലത്തീഫ് അഹമ്മദ് കാമുകനായിരുന്നുവെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :