റിയാദ്|
jibin|
Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (08:54 IST)
സമ്പന്നതയുടെ കൊടുമുടിയില്‍ കഴിയുന്ന ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഐഎംഎഫ്. സൌദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് രാജ്യാന്തര നാണ്യനിധി മുന്നറിയിപ്പ് നല്‍കുന്നത്.
അസംസ്കൃത എണ്ണയുടെ വിലയില്‍ ഇടിവ് നേരിടുന്നതും, ആവശ്യമായ ഫണ്ടിന്റെ ലഭ്യത കുറയുന്നതുമാണ് സൌദി അറേബ്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ബഹ്‌റിനും സമാനമായ സാഹചര്യമാണ് നേരിടുന്നത്. സാമ്പത്തികമായി ഉണ്ടാകുന്ന തിരിച്ചടി അഞ്ചുവര്‍ഷത്തിനകം കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് താല്‍ക്കാലികമായി കരകയറുമെന്നും ഐഎംഎഫ് വ്യക്തമാക്കി.
സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാന്‍ സാഹചര്യം ഒരുങ്ങിയതോടെ ബജറ്റ് കമ്മി വെട്ടിച്ചുരുക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാന്‍ സൌദി അറേബ്യ തയാറാകണമെന്നും നാണ്യനിധി മുന്നറിയിപ്പ് നല്‍കി.