170 കോടി ഡോളറിന്റെ കടക്കെണി; നട്ടം തിരിഞ്ഞ് ഗ്രീസ്

ഗ്രീസ് ,  ഐഎംഎഫ് ,  170 കോടി ഡോളര്‍ വായപ ,  ഗ്രീസ് കടക്കെണിയില്‍
ഏഥന്‍സ്| jibin| Last Modified ബുധന്‍, 1 ജൂലൈ 2015 (10:05 IST)
ഐഎംഎഫില്‍ നിന്നെടുത്ത 170 കോടി ഡോളര്‍ വായപ തിരിച്ചടക്കാന്‍ കഴിയാത്ത ഗ്രീസില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നു. ജൂണ്‍ അവസാനത്തോടെ കടം തിരിച്ചടയ്ക്കണ മെന്നായിരുന്നു വ്യവസ്ഥയെങ്കിലും ഗ്രീസിന്റെ കണ്‍ക്ക് കൂട്ടലുകള്‍ എല്ലാം തെറ്റുകയായിരുന്നു.

കടം തിരിച്ചടയ്ക്കാനാകാതെ അന്താരാഷ്ട്ര കരാര്‍ ലംഘിച്ച ആദ്യ വികസിത രാജ്യമായി മാറിയിരിക്കുകയാണ് ഗ്രീസ്. ഐഎംഎഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. ഇതിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്രീസ്.

യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും യൂറോപ്പ്യന്‍ കറന്‍‌സിയില്‍ നിന്നും ഗ്രീസ് പുറത്താകുമെന്ന സാഹചര്യാമാണ് നിലവിലുള്ളത്. കടം തിരിച്ചടയ്ക്കാനാകാതെ നട്ടം തിരിഞ്ഞ ഗ്രീസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകള്‍ എല്ലാം അടച്ചിട്ടിരുന്നു. ഇതോടെ ജനങ്ങളും സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :