മുംബൈ|
jibin|
Last Updated:
ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (10:40 IST)
രാജ്യാന്തര നാണ്യനിധിയെ (ഐഎംഎഫ്) വിമര്‍ശിച്ച്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ
രഘുറാം രാജൻ രംഗത്ത്.
വികസിത രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ മറ്റു രാജ്യങ്ങളെ ദോഷകരമായി ബാധിക്കുകയാണ്. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ ഐഎംഎഫ് വെറും കാഴ്‌ചക്കാരായി നില്‍ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ വ്യക്തമാക്കി.
മറ്റു രാജ്യങ്ങളിലുള്ള പ്രത്യാഘാതം ശ്രദ്ധിക്കാതെ ഓരോ രാജ്യങ്ങളും അവരുടെ സാമ്പത്തികാന്തരീക്ഷം മാത്രം കണക്കിലെടുത്ത് തീരുമാനങ്ങള്‍ സ്വീകരിക്കുകയാണ്. അത് മറ്റ് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. എന്നാല്‍ ഐഎംഎഫ് പോലുള്ള രാജ്യാന്തര ധനകാര്യ ഏജൻസികൾ അതൊന്നും കാണുക പോലും ചെയ്യുന്നുല്ലെന്നും രഘുറാം രാജൻ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളുടെ പലിശ കുറയ്ക്കൽ നയത്തിന്റെ ദുരന്തഫലങ്ങളാണു മെക്സിക്കോയിലും തെക്കുകിഴക്കൻ ഏഷ്യയിലും അർജന്റീനയിലും ബ്രസീലിലും ഉണ്ടായ സാമ്പത്തിക തകർച്ചകള്‍. മൊത്തം ലോകത്തിനു വേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും രഘുറാം രാജൻ വ്യക്തമാക്കി.