ഉണ്ണിയേശു വീണ്ടും പിറക്കാന്‍ പോകുന്നു; ഗര്‍ഭംധരിച്ച പെണ്‍കുട്ടി കന്യകയോ ?!

ഉണ്ണിയേശുവിനെ ഗര്‍ഭംധരിച്ചുവെന്ന വെളിപ്പെടുത്തലുമായി 19കാരി രംഗത്ത്

I am pregnant, New York, Doctor, Report, Daughter, Son, Mother, Family, World , Jesus , ഉണ്ണിയേശു , ഗര്‍ഭംധരിച്ചു , ക്രിസ്റ്റി , ഹാലി , പെണ്‍കുട്ടി , ഗര്‍ഭണി , ഡോക്ടര്‍മാര്‍
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (15:12 IST)
ഉണ്ണിയേശുവിനെ ഗര്‍ഭംധരിച്ചുവെന്ന അവകാശവാദവുമായി പെണ്‍കുട്ടി രംഗത്ത്. പിറക്കാന്‍ പോകുന്ന കുഞ്ഞ് എന്റെ രക്ഷകനാണെന്നും താനിപ്പോള്‍ ഒന്‍പത് മാസം ഗര്‍ഭിണിയാണെന്നുമാണ് ഹാലി എന്ന 19കാരി വ്യക്തമാക്കുന്നത്.

ഹാലിയുടെ അവകാശവാദത്തെ തള്ളി മാതാവ് ക്രിസ്റ്റി രംഗത്തെത്തിയതോടെ വാര്‍ത്തകള്‍ക്ക് കൂടുതല്‍ കൂടുതല്‍ സജീവമായി. മകള്‍ നുണച്ചിയാണ്, ഇത്തരത്തിലുള്ള പല ആരോപണങ്ങളും ഹാലി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ഇപ്പോള്‍ പറയുന്ന കാര്യം വിശ്വസിക്കാന്‍ സാധിക്കാത്തതാണെന്നും മാതാവ് പറയുന്നു.

പെണ്‍കുട്ടി ഗര്‍ഭണിയല്ലെന്നാണ് നിരവധി പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാരും പറയുന്നത്. ഹാലി പറയുന്ന ഗര്‍ഭ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അവാസ്തവമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ വാക്കുകളെ തള്ളി തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹാലി. കുടുംബം തള്ളിപ്പറഞ്ഞാലും തന്റെ നിലപാടില്‍ മാറ്റമില്ല. ഡോക്ടര്‍മാര്‍ പറയുന്നതോ ഗര്‍ഭപരിശോധന ഫലങ്ങളോ കാര്യമാക്കുന്നില്ല. പ്രസവിക്കുന്നതോടെ താന്‍ പറയുന്നത് ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും ഹാലി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :