ചെന്നൈ|
Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (08:06 IST)
പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പതു ദിവസമായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിശോധിക്കാന്‍ ലണ്ടനില്‍ നിന്ന് വിദഗ്‌ധ ഡോക്‌ടര്‍ എത്തി.
ലണ്ടനിലെ ബ്രിഡ്‌ജ് ആശുപത്രിയിലെ ഡോക്‌ടറായ ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലിയാണ് പരിശോധനയ്ക്കായി എത്തിയത്.
ജയലളിത ചികിത്സയില്‍ കഴിയുന്ന ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയ ജോണ്‍ റിച്ചാര്‍ഡ് അവരെ പരിശോധിച്ചു. തുടര്‍പരിശോധനയ്ക്കായി രണ്ടുദിവസം കൂടി ഡോക്‌ടര്‍ ചെന്നൈയില്‍ തങ്ങും. വെള്ളിയാഴ്ച രാത്രിയോടെയാണ് ഡോക്‌ടര്‍ എത്തിയത്. തീവ്രപരിചരണം, അനസ്തേഷ്യ എന്നിവയില്‍ വിദഗ്‌ധനാണ് ജോണ്‍ റിച്ചാര്‍ഡ്.
അതേസമയം, വിദഗ്ധപരിശോധനയ്ക്കായി ലണ്ടനില്‍ നിന്ന് ഡോക്ടര്‍ എത്തിയത് സംബന്ധിച്ച് അണ്ണാ ഡി എം കെയോ ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല.