വിശ്വാസ്യത തെളിയിക്കാന്‍ മരുന്നു കഴിച്ചു; ഡോക്‌ടര്‍ കഴിച്ചത് രോഗിയുടെ ഭര്‍ത്താവ് വിഷം കലര്‍ത്തിയ മരുന്ന്; നമുക്ക് നഷ്‌ടമായത് ഒരു നല്ല വൈദ്യനെ

ഡോ പി എ ബൈജു അന്തരിച്ചു

ചെന്നൈ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (16:45 IST)
താന്‍ നല്കിയ മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ വേണ്ടിയാണ് സ്വദേശിയായ ഡോ പി എ ബൈജു രോഗിക്ക് നല്‌കിയ മരുന്ന് സംശയം ഒട്ടുമില്ലാതെ എടുത്തു കഴിച്ചത്. എന്നാല്‍, ഡോക്‌ടറുടെ വിശ്വാസം തെറ്റി. മരുന്നു കഴിച്ചതും തളര്‍ന്നുവീണ ഡോക്‌ടര്‍ അബോധാവസ്ഥയിലായി. കഴിഞ്ഞ ഒമ്പതുവര്‍ഷം അബോധാവസ്ഥയില്‍ ആയിരുന്ന ആ ഡോക്‌ടര്‍ ഇന്ന് മരിച്ചു.

ഡോക്‌ടര്‍ തളര്‍ന്നു വീണത് എന്തുകൊണ്ട് ?

പഠിക്കാന്‍ മിടുക്കനായിരുന്ന ബൈജു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പഠിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച് കുറഞ്ഞ കാലത്തിനുള്ളില്‍ ആയിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സൈബന്‍വാലി
സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്‌ടറായിരിക്കെ 2007 ജനുവരി 24ന് ആയിരുന്നു സംഭവം. ചികിത്സയ്ക്ക് എത്തിയ ശാന്ത എന്ന യുവതി ഡോക്‌ടര്‍ നല്കിയ മരുന്ന് വീട്ടിലെത്തി കഴിച്ചതിനു ശേഷം ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ഡോക്‌ടറെ വിവരം ധരിപ്പിച്ചു. എന്നാല്‍, താന്‍ നല്കിയ മരുന്നിന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ ഡോക്‌ടര്‍ വിശ്വാസ്യത ഉറപ്പാക്കുന്നതിനു വേണ്ടി മരുന്ന് കഴിക്കുകയായിരുന്നു.

എന്നാല്‍, മരുന്നു കഴിച്ച ഡോക്‌ടര്‍ തളര്‍ന്നുവീണു. അബോധാവസ്ഥയില്‍ ആകുകയും ചെയ്തു. ഉടന്‍ തന്നെ ഡോക്‌ടറെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചു. പക്ഷേ, ഡോക്‌ടര്‍ അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെട്ടു. അലോപ്പതിയില്‍ ഇനി മരുന്നൊന്നുമില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു.

ഡോ ബൈജു നല്കിയ മരുന്നിനല്ലായിരുന്നു കുഴപ്പം, പിന്നെയോ ?

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോ ബൈജുവിനെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡോക്‌ടറുടെ രോഗിയായിരുന്ന ശാന്ത എന്ന സ്ത്രീയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അതിനുശേഷമാണ് പുറംലോകം അറിഞ്ഞത്. ഭാര്യയായ ശാന്തയായ കൊല്ലാന്‍ വേണ്ടി ഡോക്‌ടര്‍ നല്കിയ മരുന്നില്‍ ഭര്‍ത്താവ് വിഷം കലര്‍ത്തുകയായിരുന്നു. ഇത് കഴിച്ചതിനെ തുടര്‍ന്നാണ് ശാന്തയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാല്‍, ഇതൊന്നും അറിയാത്ത ഡോക്‌ടര്‍ വിഷം കലര്‍ന്ന മരുന്ന് കഴിക്കുകയും അബോധാവസ്ഥയില്‍ ആകുകയും ചെയ്യുകയായിരുന്നു. ശാന്തയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണം ഫലപ്രദമായില്ല.

ഏലത്തിനടിക്കുന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്ന് പിന്നീടു തെളിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ...

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്
കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് മുകേഷ് നായര്‍ക്കെതിരെ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ
പാക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായ തെളിവു ലഭിച്ചശേഷമേ ഇന്ത്യ പ്രതികരിക്കൂ

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ...

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്
ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കില്‍ 6മാസം കൂടുതല്‍ തടവ് അനുഭവിക്കണം