വാചകമടി അധികമായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും; സുക്കന്‍‌ബര്‍ഗിന് നഷ്‌ടമായത് 16,968 കോടി രൂപ

സുക്കന്‍‌ബര്‍ഗിന്റെ പ്രസ്‌താവന ഫേസ്‌ബുക്കിനെ തകര്‍ക്കുമോ ?; കമ്പനിക്ക് ഇതുവരെ നഷ്‌ടമായത് 16,968 കോടി രൂപ

   Mark Zuckerberg , facebook , 3 billion loss , ഫേസ്‌ബുക്ക് , മാര്‍ക്ക് സുക്കുന്‍‌ ബര്‍ഗ് , സോഷ്യല്‍ മീഡിയ
സിലിക്കണ്‍ വാലി| jibin| Last Updated: ശനി, 5 നവം‌ബര്‍ 2016 (16:08 IST)
ഫേസ്‌ബുക്ക് മേധാവി മാര്‍ക്ക് സുക്കന്‍‌ബര്‍ഗിന്റെ നാവ് പിഴച്ചതോടെ ഫേസ്‌ബുക്കിന് ഈ വര്‍ഷം
നഷ്‌ടമായത് 16968 കോടി രൂപ. കമ്പനിയുടെ വരുമാനത്തില്‍ അര്‍ഥവത്തായ മാന്ദ്യമുണ്ട്, ഗൌരവകരമായ നിക്ഷേപം വേണമെന്നുമായിരുന്നു സുക്കന്‍ ബര്‍ഗ് പറഞ്ഞത്.

പരസ്യത്തിലെ വരുമാനത്തെക്കുറിച്ചായിരുന്നു സുക്കന്‍‌ബര്‍ഗ് പറഞ്ഞത്. എന്നാല്‍ കമ്പനി മൊത്തത്തില്‍ നഷ്‌ടത്തിലാണെന്നാണ് നിക്ഷേപകര്‍ കരുതിയത്. ഇതാണ് ജനപ്രീയ സോഷ്യല്‍ മീഡിയയായ ഫേസ്‌ബുക്കിന് വന്‍ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയത്. നിക്ഷേപകര്‍ തെറ്റിദ്ധരിക്കപ്പെട്ടതോടെ ഓഹരി താഴുകയായിരുന്നു.

എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം ഫേസ്‌ബുക്കിന്റെ വരുമാനം 701 കോടി ഡോളറാണ്. (ഏകദേശം16,968 കോടി രൂപ) കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം കൂടുതലാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :