മലപ്പുറം|
jibin|
Last Updated:
ശനി, 29 ഒക്‌ടോബര്‍ 2016 (16:13 IST)
ഭാര്യയുമായി ഫേസ്‌ബുക്കില്‍ ചാറ്റ് ചെയ്‌ത യുവാവിന്റെ കാലും കൈയും ഭര്‍ത്താവും സംഘവും തല്ലിയൊടിച്ചു. തിരൂര്‍ക്കാട് സ്വദേശി സബീലിനാണ് മര്‍ദ്ദനമേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആസിഫ് (23), വലമ്പൂര്‍ ആലങ്ങാടന്‍ മുഹമ്മദ് മുഹ്‌സിന്‍ (22), തിരൂര്‍ക്കാട് അമ്പലക്കുത്ത് ഫാജീസ് മുഹമ്മദ് (24) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞമാസം 18നാണ് സംഭവമുണ്ടായത്. ആസിഫിന്റെ ഭാര്യയുമായി
ഫേസ്‌ബുക്കില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് സുഹൃത്ത് കൂടിയായ സബീലിനെ ആസിഫിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയും പരിയാപുരം പള്ളിക്കു സമീപത്തെ വെട്ടുകല്ല് ക്വാറിയില്‍ എത്തിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.
കാറില്‍ കരുതിയിരുന്ന ഇരുമ്പുവടികൊണ്ട് കാലുകളുടെ മുട്ടിനുതാഴെയും ഇടതുകൈയിലും മര്‍ദ്ദിക്കുകയായിരുന്നു. സംഭവശേഷം സബീലിനെ പ്രതികള്‍ തന്നെ പെരിന്തല്‍മണ്ണായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടെറസില്‍ നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ആസിഫും സംഘവും പറഞ്ഞതിനാല്‍ സബീല്‍ വിവരം പുറത്തു പറഞ്ഞില്ല. എന്നാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനേത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് സംഭം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.