മെസഞ്ചറിന് ഇനി അധിക ഡേറ്റ വേണ്ട; ഡേറ്റാ സേവര്‍ മോഡുമായി ഫേസ്‌ബുക്ക് രംഗത്ത്

‘ഡേറ്റാ സേവര്‍ മോഡ്’ പുറത്തിറക്കാന്‍ ഫേസ്‌ബുക്ക് തയ്യാറെടുക്കുന്നു.

facebook, messenger, whatsapp ഫേസ്‌ബുക്ക്, മെസഞ്ചര്‍, വാട്ട്സാപ്പ്
സജിത്ത്| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (16:49 IST)
ഡേറ്റ പരമാവധി കുറച്ചു കൊണ്ട് മെസഞ്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ‘ഡേറ്റാ സേവര്‍ മോഡ്’ പുറത്തിറക്കാന്‍ ഫേസ്‌ബുക്ക് തയ്യാറെടുക്കുന്നു. ഫേസ്‌ബുക്ക് മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കുമ്പോള്‍ ഡേറ്റ ഉപഭോഗം വളരെ കൂടുതലാണെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു പ്രതിവിധി കൈക്കൊള്ളാന്‍ ഫേസ്‌ബുക്ക് തയ്യാറാകുന്നത്.

ഇതിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പാണ് ഇപ്പോള്‍ പരീക്ഷണഘട്ടത്തിലുള്ളത്. ഇതിലെ ഡേറ്റ സേവര്‍ മോഡ് ഓണ്‍ ആക്കിയാല്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ വീഡിയോകളോ ഫോട്ടോകളോ വീഡിയോ പരസ്യങ്ങളോ ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡ് ആകുകയില്ല. നമ്മള്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ ഫോട്ടോയും വീഡിയോയും മാത്രം ഡൗണ്‍ലോഡ് ആക്കാനുമുള്ള അവസരവും ഇതില്‍ ഉണ്ടാകുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :