ലണ്ടണ്‍|
vishnu|
Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (13:57 IST)
അടുക്കളയില്‍ ചോറും കൂട്ടാനും വയ്ക്കുന്ന ഭാര്യമാരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ അത്രക്കങ്ങ് ആളാകാന്‍ നോക്കണമെന്നില്ല. നിങ്ങള്‍ക്ക് ഒരു വിചാരമുണ്ടല്ലൊ സിറ്റൌട്ടില്‍ ചായയും കുടിച്ച് പത്രം വായിച്ചിരിക്കുന്ന ഭര്‍ത്താവിനേ നിങ്ങള്‍ക്ക് വെറുപ്പായിരിക്കും. എന്നാല്‍ അറിഞ്ഞോളു നിങ്ങള്‍ അടുക്കളയില്‍ കയറി തിമിര്‍ക്കുന്ന കാര്യങ്ങള്‍ ആണുങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ വെറും മിനിട്ടുകള്‍ മതി!
ബിബിസി റേഡിയോ നടത്തിയ സര്‍വ്വേയിലാണ് പെണ്‍പുലികള്‍ക്ക് കണക്കിനു കിട്ടുന്ന വിവരങ്ങള്‍ ലഭിച്ചത്. സര്‍വ്വേ പ്രകാരം സ്ത്രീകള്‍ അടുക്കളയില്‍ ചെയ്യുന്ന ജോലികള്‍ അതിന്റെ പകുതി സമയംകൊണ്ട് പുരുഷന്മാര്‍ക്ക്
ചെയ്യാനാവുമത്രെ. പുരുഷണ്‍മാര്‍ വീട്ടുജോലികളില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവ എടുത്തുചെയ്യുന്നവരുമാണ്.
പാചകമാണ് അടുക്കളയിലെ ഏറ്റവും പ്രാധാന്യമുള്ള ജോലി. എന്നാല്‍ ആണും പെണ്ണും ഒരേപോലെ വെറുക്കുന്ന പണി മൂത്രപ്പുര വൃത്തിയാക്കലും തുണികള്‍ ഇസ്തിരിയിടുന്നതുമാണ്. എന്തൊക്കെയായാലും വീട്ടുജോലിയുറ്റെ കാര്യത്തില്‍ കലഹിക്കുന്ന ദമ്പതികളേക്കാള്‍ കലഹിക്കത്ത ദമ്പതികളേയാണ് എണ്ണാനെളുപ്പമെന്നും സര്‍വ്വേയില്‍ പറയുന്നു.