Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (16:33 IST)
പെണ്ണുങ്ങള്‍ ആരും ശരിയല്ല- ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ പ്രഭുദേവയുടേതാണ് ഈ വിലയിരുത്തല്‍. അനുഭവത്തില്‍നിന്നും ഞാന്‍ അത് പഠിച്ചു കഴിഞ്ഞു.
ഞാന്‍ ഒരു സംവിധായകനാണ്. പല നടിമാരും എന്നോട് ചാന്‍സ് ചോദിച്ച് എത്തും.
അതൊക്കെ അരുതാത്ത ബന്ധത്തിനാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയാണോ?- പ്രഭുദേവ ചോദിക്കുന്നു.
ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഈ സംവിധായകന്റെ പേരിന്റെയൊപ്പം പല സ്ത്രീ ജനങ്ങളുടെ പേരും പറഞ്ഞു കേട്ടിട്ടുണ്ട്. നയന്‍താരയുമായുള്ള പ്രേമബന്ധം പിരിഞ്ഞതിന് ശേഷം ഏകാന്തതയിലാണത്രേ പ്രഭുദേവയുടെ ജീവിതം.
"ഞാന്‍ ഏതാണ്ട് രണ്ടുവര്‍ഷമായി ഒരു പെണ്ണുമായിട്ടും യാതൊരു വിധ ബന്ധവും ഇല്ലാതെ
ഏകാന്തതയില്‍ ജീവിക്കുകയാണ്.
ഞാനിപ്പോള്‍ തിരക്കുള്ള ഒരു വ്യക്തിയാണ്. ഇതിനിടെ പെണ്ണുങ്ങളുമായി പ്രണയം പങ്കിടാന്‍ സമയവും കിട്ടാറില്ല. എനിക്കിപ്പോള്‍ പ്രായം ഏറെയായി. അധികം താമസിയാതെ എന്റെ പുത്രന്മാരും വിവാഹിതരാകും"- ഇങ്ങനെ പോകുന്നു പ്രഭുദേവയുടെ തിരിച്ചറിവുകള്‍.