ആണുങ്ങള്‍ നുണയന്മാര്‍!

ലണ്ടണ്‍| VISHNU.NL| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (13:32 IST)
ബ്രിട്ടനിലെ ആണുങ്ങളെ വിശ്വസിക്കാന്‍ പറ്റാത്തവരാണെന്നും മുഖത്ത് നോക്കി കള്ളം പറയുന്നതില്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും പഠനം. ബ്രിട്ടണില്‍ ഇയിടെ നടന്ന സര്‍വ്വേയിലാണ് ഇത സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ തങ്ങള്‍ വളരെ സത്യസന്ധരാനെന്ന് കാണിക്കാന്‍ ആണുങ്ങള്‍ വിരുതരാണെന്നും പഠനത്തിലുണ്ട്.

മനസിനും ശരീരത്തിനും സുഖമില്ലെങ്കിലും എല്ലാവരും പൊതുവായി പറയുന്ന കള്ളം ഐ ആം ഫൈന്‍ എന്ന വാക്കാണെന്നും, പറഞ്ഞതു ശരിയെന്നു തെളിയിക്കാന്‍, പണമുണ്ടാക്കാന്‍, കാര്യം കാണാന്‍ തുടങ്ങി ഓഫിസില്‍നിന്നു താമസിച്ചെത്തുന്നതു വരെ പുരുഷന്മാര്‍ ഓരോ ദിവസവും പറയുന്ന കള്ളങ്ങള്‍ അനവധിയാണെന്നും പഠനത്തിലുണ്ട്.

ബ്രിട്ടനിലെ 38 ശതമാനം പുരുഷന്മാരും തങ്ങള്‍ സത്യസന്ധരാണെന്നു വിശ്വസിക്കുന്നവരാണ്.
ഏറ്റവുമധികം കള്ളം പറയുന്നതും ഇത്തരക്കാരാണെന്നും ഇവര്‍ ഓഫിസില്‍ ബോസിനോട്, ബിസിനസ് ഇടപാടുകാരോട്, കാമുകിയോട്, കൂട്ടുകാരോട് എന്നിങ്ങനെ ദിവസേനേ നൂറുകണക്കിന് കള്ളം പറയുന്നതായാണ് പഠനം.

ഭാഗ്യം സര്‍വ്വേയുമായി ഇവരാരും നമ്മുടെ നാട്ടിലേക്ക് വരാതിരുന്നത്. തമ്മില്‍ ഭേദം ബ്രിട്ടണിലെ പുരുഷകേസരികള്‍ തന്നെയെന്ന് ഇവര്‍ക്ക് സമ്മതിക്കേണ്ടി വന്നേനെ. തങ്ങള്‍ കള്ളം പറയാറില്ലെന്നാണു സര്‍വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ആറു പേരും പറഞ്ഞത്.

മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും ഫീല്‍ ചെയ്യുന്നത് ഒഴിവാക്കാനുമൊക്കെയാണ് സ്ത്രീകള്‍ കള്ളം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :