ഹോസ്‌നി മുബാറക്കിന് മൂന്നു വര്‍ഷം തടവ്!

കെയ്റോ| Last Modified ബുധന്‍, 21 മെയ് 2014 (16:03 IST)
അഴിമതി കേസില്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന് കോടതി മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മുബാറക്കിന്റെ മക്കളായ അലാ,​ ഗമാല്‍ എന്നിവര്‍ക്ക് നാലു വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.

പ്രസിഡന്റായിരിക്കെ കൊട്ടാരം നവീകരിക്കാനെന്ന പേരില്‍ നൂറുകോടിയോളം രൂപ ദുരുപയോഗം ചെയ്തുവെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം.

2011ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത കേസില്‍ മുബാറക് വിചാരണ നേരിടുകയാണ്. ആഗസ്റ്റില്‍ മുബാറകിനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവിട്ട കോടതി അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :