പ്രക്ഷോഭം: ചൈനക്കാര്‍ രാജ്യം വിടുന്നു

ഹാനോയ്| jibin| Last Modified തിങ്കള്‍, 19 മെയ് 2014 (11:28 IST)
ദക്ഷിണ വിയറ്റ്‌നാമില്‍ ചൈനാവിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ മൂവായിരത്തോളം ചൈനക്കാര്‍ രാജ്യം വിട്ടു. പ്രക്ഷോഭം കടുത്തതിനാല്‍ കൂടുതല്‍പേരെ തിരികെ കൊണ്ടുവരാന്‍ ചൈനീസ് സര്‍ക്കാര്‍ വിമാനങ്ങളും കപ്പലുകളും ഏര്‍പ്പാടാക്കി.
ഇതിനകം രണ്ടു പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വിയറ്റ്‌നാം- സിംഗപ്പൂര്‍ വ്യവസായ പാര്‍ക്കിലെ ഫാക്ടറികളാണ് പ്രക്ഷോഭകര്‍ തീ വെച്ചുനശിപ്പിച്ചത്. പതിനഞ്ചിലേറെ ഫാക്ടറികള്‍ നശിച്ചതായാണ് വിവരം. കമ്പനി ലോഗോയില്‍ ചൈനീസ് അക്ഷരങ്ങളുള്ള ഫാക്ടറികളാണ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയത്.
തര്‍ക്കമേഖലയായ ദക്ഷിണചൈനാ കടലില്‍ എണ്ണക്കിണര്‍ സ്ഥാപിക്കാന്‍ ഈ മാസം ആദ്യം ചൈന നടത്തിയ ശ്രമത്തെത്തുടര്‍ന്നാണ് പ്രക്ഷോഭം തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ അറസ്റ്റിലായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :