വെനസ്വേലയില്‍ ആക്രമണം തുടരുന്നു

കാരക്കാസ്| WEBDUNIA| Last Modified ചൊവ്വ, 22 ഏപ്രില്‍ 2014 (18:20 IST)
PRO
PRO
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകാരികളും പൊലീസും തമ്മിലാണ് ഇവിടെ കലാപം നടക്കുന്നത്.

ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് പ്രകടനകാരികള്‍ ആവശ്യപ്പെടുന്നത്. ഇതിനായി അവര്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ കോലം കത്തിച്ചു. പൊലീസ് പ്രകടനകാരികള്‍ക്ക് നേരെ ടിയര്‍ഗ്യാസ് ഉപയോഗിക്കുബോള്‍ പ്രകടനക്കാര്‍ പെട്രോള്‍ ബോംബെറിഞ്ഞാണ് പൊലീസിനെ വിരട്ടുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ നാല്‍പ്പതിലേറെപ്പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലായിട്ടുമുണ്ട്. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ തടയണമെന്നും പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും പരിഹരിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :