ഹാനോയ്|
jibin|
Last Modified വെള്ളി, 16 മെയ് 2014 (08:13 IST)
ദക്ഷിണ വിയറ്റ്നാമില്‍ ജനങ്ങള്‍ ചൈനീസ് വംശജരുടെ ഫാക്ടറികള്‍ ആക്രമിക്കുകയും തീ ഇടുകയും ചെയ്തു. തെക്കന്‍ ചീനാ കടലില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് ചൈന എണ്ണഖനനം തുടങ്ങിയതാണ് വിയറ്റ്നാമില്‍ ചൈനീസ് ഫാക്ടറികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് കാരണം.
ആക്രമത്തിലും തീ വെപ്പിലും 21 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച 21പേരും തൊഴിലാളികള്‍ ആണ്. ഹാതിന്‍ പ്രവിശ്യയില്‍ തയ്‌വാനീസ് ഉരുക്കു നിര്‍മ്മാണശാലയുടെ നേര്‍ക്ക് നടന്ന ആക്രമണത്തിലാണ് ഇവര്‍ മരിച്ചത്. മരിച്ചവരില്‍ 5 പേര്‍ വിയറ്റ്നാംകാരും 16 പേര്‍ ചൈനാക്കാരുമാണ്. ചൈനക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിയറ്റ്നാമില്‍ നടക്കുന്നത്.