കുട്ടിക്കടത്ത്: അന്വേഷിക്കാമെന്ന് സിബിഐ

 കുട്ടിക്കടത്ത് , കൊച്ചി , സിബിഐ , ഹൈക്കോടതി
കൊച്ചി| jibin| Last Modified ബുധന്‍, 2 ജൂലൈ 2014 (13:50 IST)
അന്യ സംസ്ഥാനത്തു നിന്നും കുട്ടികളെ കേരളത്തില്‍ എത്തിച്ച സംഭവം അന്വേഷിക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

അഡ്വക്കേറ്റ് ദേവന്‍രാമചന്ദ്രനെയാണ് അമിക്കസ്‌ക്യൂറിയായി കോടതി നിയമിച്ചിരിക്കുന്നത്. നേരത്തെ കോടതിയുടെ വിമര്‍ശനത്തിന് വിധേയമായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഈ കേസ് ഏറ്റെടുക്കാമെന്ന സിബിഐയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച
അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ഹൈക്കോടതി വിഷയത്തില്‍ തീരുമാനമെടുക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :