കാലനില്ലാത്ത കാലം വരാന്‍ പോകുന്നു, മനുഷ്യായുസ് ഇനി 500 വര്‍ഷം ആകും!!!

vishnu| Last Updated: ചൊവ്വ, 10 മാര്‍ച്ച് 2015 (14:26 IST)



വൃദ്ധന്‍ മാര്‍ ഒരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍



ചത്തു കൊള്‍‌വതിനേതും കഴിവില്ല കാലനില്ല



മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു



മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീല



അഞ്ഞൂറു വയസ്സുല്ലോരപ്പൂപ്പന്മാരുമിപ്പോള്‍



കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പന്‍ അവര്‍ക്കുണ്ട് ‘
ഈ വരികള്‍ കാലനില്ലാത്ത കാലം എന്ന കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പാട്ടില്‍നിന്നുള്ളതാണ്. കാലനില്ലാത്ത കാലം ഒരു സാങ്കല്‍പ്പികമായ ചിന്താഗതിയാണ് ഇപ്പോള്‍, ഇതുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യന്റെ ആയുസ് വളരെ കൂട്ടി മരണം നീട്ടിക്കൊണ്ടുപോവുക എന്നതാണ്. എന്നാല്‍ ഇന്നേവരെ നിലവിലുള്ള സാങ്കേതികി വിദ്യകള്‍ക്ക് ആരോഗ്യത്തൊടെ ആയുസു നിലനിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ ആഗോള ടെക്നോളജി ഭീമനായ ഗൂഗിള്‍ കാലനില്ലാത്ത ലോകം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഗീഗിളിന്റെ ആശയം നടപ്പിലാകുന്ന മുറയ്ക്ക് ലോകത്ത് മനുഷ്യരാശിയുടെ ആയുസ് കുറഞ്ഞത് 500 വര്‍ഷമായിരിക്കുമത്രേ!

ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി കാര്‍, സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റുകള്‍, കൃത്രിമ ബുദ്ധി വികസനം തുടങ്ങി വിവിധ മേഖലകളില്‍ ലോകത്തിന് മാതൃക കാണിച്ച ഗൂഗിള്‍ വെറുതേ ഒരു ഗവേഷണവും ഒരുന്‍ കാര്യവുമില്ലാതെ നടത്തില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ഗൂഗിളിന്റെ ഈ നീക്കത്തില്‍ വൈദ്യശാസ്ത്ര രംഗം കണ്ണിമചിമ്മാത് നോക്കിയിരിക്കുകയാണ്. ജനിതക ശാസ്ത്രം, കാന്‍സര്‍ ചികിത്സ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യശാസ്ത്ര ഗവേഷണ കമ്പനികളില്‍ വന്‍ തോതില്‍ പണം നിക്ഷേപിച്ചാണ് ഗുഗിള്‍ പുതിയ കണ്ടെത്തലുകള്‍ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇതിനു സാമ്പത്തിക സഹായം നല്‍കുന്നത് ഗൂഗിള്‍ വെഞ്ചേഴ്‌സ് എന്ന സംവിധാനമാണ്. വേറിട്ട ഗവേഷണങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കുന്ന ഗൂഗിള്‍ വെഞ്ചേഴ്‌സ് 2009ലാണ് സ്ഥാപിക്കപ്പെട്ടത്.

ഇതിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ബില്‍ മാരിസ് ആണ് മനുഷ്യായുസ് 500 വര്‍ഷമാക്കാനുള്ള ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ന്യൂറോസയന്‍സ് പഠിക്കുകയും ന്യൂറോബയോളജിയില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന ബില്‍ അന്ധതയെ തടയുന്ന പ്രത്യേക ലെന്‍സ് വികസിപ്പിച്ചെടുക്കുന്നതിനും പ്രായാധിക്യവും അനുബന്ധ രോഗങ്ങളേയും പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള കണ്ടു പിടിത്തങ്ങള്‍ക്കായി ഗൂഗിള്‍ തയാറാക്കിയ കാലിയോ പ്രൊജക്ട് വികസിപ്പിച്ചെടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍ ഈ നീക്കം അത്ര കുറച്ച് കാണിക്കേണ്ടതില്ല. അതായത് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ തലച്ചോറിനു പകരം കമ്പ്യൂട്ടര്‍ സ്ഥാപിക്കാനുകുമെന്നും അങ്ങനെ മനുഷ്യനെ മരണമില്ലാത്ത ഡിജിറ്റല്‍ മനുഷ്യനാക്കി മാറ്റാനാകുമെന്നുമാണ് ബില്ലും കൂട്ടരും പറയുന്നത്! പുതിയ യന്ത്രങ്ങളുടെ സഹായത്തോടെയായിരിക്കും ഈ ആയുസ് വര്‍ധിപ്പിക്കലെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

അതേസമയം പ്രമുഖ ന്യൂറോസയന്റിസ്റ്റുകള്‍ ഇത്തരം വാദങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യന്റെ ആയുസ് പരമാവധി 120 വര്‍ഷമാണെന്ന് ഇവര്‍ തെളിവു സഹിതം വാദിക്കുന്നു. എന്നാല്‍ ഇത്തരം വാദങ്ങളേയെല്ലാം ഗൂഗിളും ബില്‍ മാരീസും ഗൌനിക്കുന്നേയില്ല. അവര്‍ തങ്ങളുടെ ഗവേഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഗൂഗിളിന്റെ തന്നെ സഹസ്ഥാപനമായ കാലിയോ പ്രോജക്ട് തന്നെയാകും പുതിയ ഗവേഷണങ്ങല്‍ക്ക് നേതൃത്വം നല്‍കുക എന്ന്
സൂചയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :