ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ, എന്തിനു പണം മുടക്കണം?

vishnu| Last Updated: വെള്ളി, 24 ഏപ്രില്‍ 2020 (15:42 IST)
സൌന്ദര്യം എന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ പലരും മുതിര്‍ന്ന് യൌവ്വനത്തില്‍ എത്തുമ്പോള്‍ കുട്ടിക്കാലത്തെ കോമളമായ ചര്‍മ്മവും, തിളക്കമേറിയ കണ്ണുകളും, പട്ടുപോലത്തെ മുടിയിഴകളും ഒന്നും ഉണ്ടാകില്ല. ജനിതകപരമായ ചില സവിശേഷതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പലര്‍ക്കും തങ്ങളുടെ സൌന്ദര്യം നഷ്ടപ്പെടുന്നതിന് കാരണം അവരവരുടെ അശ്രദ്ധ തന്നെയാണ്. ഭക്ഷണം, കാലാവസ്ഥ, ജീവിത ശൈലി ഇതൊക്കെ സൌന്ദര്യ സംരക്ഷണത്തില്‍ അത്യാവശ്യമാണ്. ഒരുപക്ഷേ നിങ്ങള്‍ അതീവ സുന്ദരിയായിരിക്കും, എന്നാലും സൗന്ദര്യസംരക്ഷണത്തിനായി വല്ലപ്പോഴും മാത്രം സമയം കണ്ടെത്തിയാല്‍ പോര എല്ലാ ദിവസവും കൃത്യമായ പരിചരണം നല്കിയാല്‍ മാത്രമേ സൗന്ദര്യം കാത്തു സൂക്ഷിക്കാനാവൂ.

സൌന്ദര്യ സങ്കല്‍പ്പത്തില്‍ പ്രാധാന്യമുള്ളതാണ് ചര്‍മ്മത്തിന്റെ ആരോഗ്യം. മൃദുലവും ഭംഗിയുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താന്‍ ഇതാ ചില പൊടിക്കൈകള്‍ .... നിങ്ങളുടെ ചര്‍മ്മം വളരെ ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്താന്‍ ശരീരം വൃത്തിയായി സൂക്ഷിച്ചേ മതിയാകു. ഇതിനായി ദിവസവും അനുയോജ്യമായ ക്‌ളെന്‍സിംഗ് ക്രീമുകള്‍ ഉപയോഗിച്ച് വ്യത്തിയാക്കുക. വരണ്ട ചര്‍മ്മമാണെങ്കില്‍ ക്രീമി ക്‌ളെന്‍സര്‍ ഉപയോഗിക്കുക. മറിച്ച് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ അസിഡിക് ക്‌ളെന്‍സറുകള്‍ ഉപയോഗിക്കുക. കൃത്യമായി ക്‌ളെന്‍സിംഗ് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മസൌന്ദര്യം നിലനിര്‍ത്താന്‍ സാധിക്കും.

കൂടാതെ ചര്‍മ്മത്തിന് ആരോഗ്യവും സൌന്ദര്യവും നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്‌ളാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ധാരാളം വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും അതിനോടൊപ്പം പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ കോശങ്ങളെ പര്യാപ്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തില്‍ കൂടിയ അളവില്‍ ജലാംശം നിലനില്‍ക്കുന്നതുവഴി ചര്‍മ്മം മൃദുലമാകുന്നു. മുഖകുരു, വരള്‍ച്ച എന്നിവ ഒഴിവാക്കി കോമളമായ ചര്‍മ്മത്തിന് ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പ്രത്യേകതരം മത്സ്യങ്ങള്‍, എണ്ണ എന്നിവയില്‍ ധാരാളം അന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇവയില്‍ എണ്ണയുടെ ഉപയോഗമൊഴിച്ച് മറ്റുള്ളവ എത്രവേണമെണമെങ്കിലും നമുക്ക് ഉപയോഗിക്കാനാകും. ആന്റി ഓക്സിഡന്റുകളാണ് കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ദയുണ്ടാകേണ്ടത് അത്യാവശ്യമാണ്. നിത്യവുമുള്ള ഭക്ഷണത്തില്‍ പച്ചക്കറികളും,പഴങ്ങളും ഉള്‍പ്പെടുത്താ‍ന്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വൈറ്റമിന്‍ സി ചര്‍മ്മ സൌന്ദര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ജീവകമാണ്. നെല്ലിക്ക, നാരങ്ങ, ഇലക്കറിക്കറികള്‍ എന്നിവയില്‍ ധാരാ‍ളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ സി ശരീരത്തിലെത്തുന്നതോടെ തുടുത്ത ചര്‍മ്മത്തിന് കാരണമാകുന്ന കൊളാജിന്‍ രൂപപ്പെടുന്നു. വിറ്റാമിന്‍ ഇ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍, ആപ്പിള്‍ തുടങ്ങിയവയും വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുളള ആല്‍മണ്ടും പീട്ട് ബട്ടറുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കല്ലേ.

കൂടാതെ മഴയാണെങ്കിലും വെയില്‍ ആണെങ്കിലും സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുന്നതില്‍ വീഴ്ച്ച വരുത്തരുത്. സണ്‍സ്‌ക്രീന്‍ ക്രീമുകളുടെ ഉപയോഗം സ്‌കിന്‍ ക്യാന്‍സറില്‍ നിന്ന് രക്ഷ നല്‍കുമെന്നു മാത്രമല്ല ചര്‍മ്മത്തിന് ചുളിവുകളുണ്ടാവാതെയും നിറം മങ്ങാതെയും കാത്തുസൂക്ഷിക്കുന്നു. എസ് പി എഫ് കുറഞ്ഞത് 30 എങ്കിലുമായ സണ്‍സ്‌ക്രീന്‍ ലോഷുകള്‍ പുറത്തിറങ്ങുന്നതിന് 20 മിനിട്ട് മുമ്പ് ഉപയോഗിക്കുന്നത് പതിവാക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :