രണ്ടാം ക്ലാസുകാരി സ്കൂളിലെത്തിയത് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയെ ബാഗിലാക്കി

സൌദി| Last Updated: ചൊവ്വ, 20 ജനുവരി 2015 (19:30 IST)
ഏഴുവയസുകാരി ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ പ്ലാസ്റ്റിക്ക് ബാഗിലാക്കി സ്‌കൂളില്‍ കൊണ്ടുപോയി. സൌദിയിലാണ് സംഭവം നടന്നത്.
തനിക്ക് കുഞ്ഞനിയന്‍ ഉണ്ടായെന്നുപറഞ്ഞത് സഹപാഠികള്‍ വിശ്വസിക്കാത്തതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി കുഞ്ഞിനെ ബാഗിലാക്കി സ്കൂളില്‍ പോകുകയായിരുന്നു.

കുട്ടിയുടെ ബാഗില്‍ നിന്നും കരച്ചില്‍കേട്ട അധ്യാപിക ബാഗിനുള്ളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞനിയന്‍ ഉണ്ടായ കാര്യം കൂട്ടുകാരെ അവരെ വിശ്വസിപ്പിക്കാനാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് അച്ഛന്‍ സ്‌കൂളിലെത്തി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാവിലെ അമ്മ ഉറങ്ങുന്ന സമയത്താണ് രണ്ടാം ക്ലാസുകാരി അനുജനെ എടുത്ത് ബാഗിലാക്കി സ്‌കൂളില്‍ പോയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :