എണ്ണവില ഉയര്‍ത്താനുള്ള നീക്കവുമായി സൌദി തയ്യാറെടുക്കുന്നു

റിയാദ്| Last Modified ശനി, 27 ഡിസം‌ബര്‍ 2014 (10:31 IST)
എണ്ണ വില കുറയുന്നതില്‍ ആശ്വാസം കൊള്ളുന്നവര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് വില കൂട്ടാനുള്ള തന്ത്രങ്ങളുമായി രംഗത്ത് വരുന്നതായി സൂചന. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് സൌദി അറേബ്യ. ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറയുകയും ഉത്‌പാദനം കുറയാതിരിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് കുത്തനെ ഇടിഞ്ഞത്.

ഈ സാഹചര്യത്തില്‍ 2015ലെ ബഡ്‌ജറ്റില്‍ വില ബാരലിന് 80 ഡോളറിലേക്ക് എങ്കിലും തിരിച്ചെത്തിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൗദി ഭരണകൂടം നല്‍കുന്ന സൂചന. എണ്ണ കയറ്റുമതിയില്‍ സൗദിയുടെ വരുമാനം ഈവര്‍ഷം 1.046 ട്രില്യണ്‍ റിയാലില്‍ നിന്ന്
715 ബില്യണ്‍ റിയാലിലേക്ക് താഴ്‌ന്നിരുന്നു. ഇനിയും കാത്തിരുന്നാല്‍ സാമ്പത്തിക സ്ഥിതി തകരാറിലാകുമെന്ന് കണ്ടാണ് സൌദി വിലകൂട്ടാനുള്ള തീരുമാനത്തിലെത്തിയത്.

അമേരിക്കയില്‍ ഉദ്പാദനം കൂടുകയും അവിടെ നിന്നുള്ള ഡിമാന്‍ഡ് കുറയുകയും ചെയ്‌തതാണ് സൗദി അടക്കമുള്ള ഉത്‌പാദക രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത്. വില തിരിച്ചു പിടിക്കാനുള്ള നടപടികള്‍ 2015ലെ ബഡ്‌ജറ്റില്‍ സ്വീകരിക്കുമെന്ന് എണ്ണ ഉത്‌പാദക രാജ്യങ്ങളായ ഇറാക്കും യു.എ.ഇയും വ്യക്തമാക്കിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :