ലണ്ടണ്‍|
Last Modified വ്യാഴം, 24 ജൂലൈ 2014 (15:01 IST)
കുട്ടികളില്‍ ജനിതക മാറ്റം വരുത്തുന്നതിന് വേണ്ടി നിയമനിര്‍മാണത്തിനായി ബ്രിട്ടന്‍ തയ്യാറെടുക്കുന്നു
ബ്രിട്ടണില്‍ ജനിക്കുന്ന 6500 കുട്ടികളില്‍ ഒരാള്‍ ജനിതകവൈകല്യങ്ങളോടുകൂടിയാണ് ജനിക്കുന്നത്. ജനിതകമാറ്റം വരുത്തുന്നതിലൂടെ പാരമ്പര്യ രോഗങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാകുമെന്നാണ് ബ്രിട്ടണിലെ സര്‍ക്കാര്‍ കരുതുന്നത്.ജനിതക മാറ്റം നടത്താനുള്ള പ്രക്രിയയില്‍ രണ്ട് അണ്ഡങ്ങളും ഒരു ബീജവും കൂട്ടിച്ചേര്‍ത്താണ് ഭ്രൂണം സൃഷ്‌ടിക്കുക. ഇതില്‍ അമ്മയുടെ അണ്ഡത്തില്‍ ജനിതക തകരാറുള്ള കോശങ്ങള്‍ക്ക് പകരം ആരോഗ്യമുള്ള കോശങ്ങള്‍ സംയോജിപ്പിക്കുന്നു.
കുട്ടികളില്‍ ജനിതകമാറ്റം വിജയിച്ചാല്‍ മറ്റു രാജ്യങ്ങളും ബ്രിട്ടന്റെ മാതൃക പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്.