വിവാഹ മോചനം ആഘോഷമാക്കാം, മുറിക്കാന്‍ കേക്ക് റെഡി

വിവാഹ മോചനം,ബ്രിട്ടണ്‍,കേക്ക്
ലണ്ടണ്‍| vishnu| Last Modified വ്യാഴം, 24 ജൂലൈ 2014 (12:54 IST)
വിവാഹവും വിവാഹ വാര്‍ഷികവും പിറന്നാളുമൊക്കെ കേക്ക് മുറിച്ച് ആഘോഷിക്കുന്നവരാണ് പാശ്ചാത്യര്‍. അവര്‍ ആഘോഷിക്കാനായി ഓരോ കാരണങ്ങള്‍ എപ്പോഴും കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു എന്ന് പറയാറുണ്ട്. എന്നാലിതാ ആരു സ്വപന്ത്തില്‍ പോലും വിചാരിക്കാത്ത ആഘോഷമാണ് ഇപ്പോള്‍ ആവര്‍ കണ്ടെത്തിയിരിക്കുന്നത്.

എന്താണന്നല്ലെ, വിവാഹ മോചനം! ഒരുമിച്ചു ജീവിച്ചു മടുത്ത ശേഷമാണ് പിരിയുന്നതെങ്കിലും അത് വെറുതെ അങ്ങനെ വിടാനുള്ള ദിവസമല്ലെന്നാണ് ബ്രിട്ടീഷുകാരുടെ ചിന്താഗതി, അതും ആഘോഷമാക്കണമെന്നാണ് അവര്‍ പറയുന്നത്. വെറുത്തുകഴിഞ്ഞ പങ്കാളിയെ പിരിയുന്ന അവസരം ആഘോഷമാക്കി മാറ്റുന്നവരുടെ എണ്ണം ഇവിടെ കൂടി വരികയാണെന്നാണ് കണക്കുകള്‍ പറയുന്നത്.

വിവാഹസല്‍ക്കാരങ്ങള്‍ പോലെ തന്നെ, അല്ലെങ്കില്‍ അതിനേക്കാള്‍ ആര്‍ഭാടമായി വിവാഹമോചന സല്‍ക്കാരങ്ങള്‍ നടത്തുകയാണ് ബ്രിട്ടീഷ്കാരിപ്പോള്‍ പാട്ടും കൂത്തും ഉഗ്രന്‍ പാര്‍ട്ടിയും. കേക്ക് മുറിക്കാതെ ഒനു ആഘോഷിക്കുന്ന പതിവ് ബ്രിട്ടീഷുകാര്‍ക്കില്ല.

അതുകൊണ്ടുതന്നെ സംഭവം ചാകരകോടുത്തത് കേക്ക് നിര്‍മ്മാതാക്കള്‍ക്കാണെന്നു മാത്രം. വിവാഹമോചനം ആഘോഷമാക്കണമെന്നാണ് ഇവരുടെ അഭിപ്രായം. അതിനായി വിവാഹമോചനം നടത്തുന്ന ദിവസം സന്തോഷം പങ്കുവയ്ക്കാനായി അവര്‍ ഒരു കേക്ക് തന്നെ നിര്‍മിച്ചിരിക്കുന്നു!

ബ്ലഡ് ഐസിങ്, മര്‍ഡര്‍ ഐസിങ്, ബ്ലാക്ക് ഐസിങ്.. അങ്ങനെ വിവിധ പേരുകളില്‍ വിവിധ ഭാവങ്ങളില്‍ വര്‍ണ്ണങ്ങളില്‍ കേക്കുകള്‍ ഉടലെടുത്ത് കൊണ്ടിരിക്കുകയാണ്. വിവാഹ മോചന്ത്തിനുള്ള കേക്കാണത്രെ ഇപ്പോഴത്തേ ഫാഷന്‍ എന്നാണ് ബ്രിട്ടീഷുകാര്‍ പറയുന്നത്.

ബ്രിട്ടനിലെ കണക്കുകള്‍ പ്രകാരം 48 ശതമാനം വിവാഹങ്ങളും അവസാനിക്കുന്നത് വിവാഹമോചനത്തിലാണ്. അതിനാല്‍ ഈ സംഭവത്തേ കച്ചവട തന്ത്രമാക്കിയ ആളുടെ തലയെ നമിക്കുക തന്നെ വേണം. ഇനി വിവാഹം കഴിക്കുന്നതുപോലെ തന്നെ വിവാഹം നടക്കുന്ന കാലത്തോളം ഇക്കാര്യത്തില്‍ ഇനി കേക്ക് നിര്‍മ്മാതാക്കള്‍ക്ക് വിപണി നഷ്ടപ്പെടില്ല...




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :