ബ്രിട്ടണ്‍|
vishnu|
Last Modified ചൊവ്വ, 15 ജൂലൈ 2014 (13:44 IST)
സ്വന്തം രാജ്യത്തേ ഉപേക്ഷിച്ച പോകുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ, യുഎസ്,കാനഡ,സ്‌പെയിന്‍, അയര്‍ലണ്ട്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ബ്രിട്ടീഷുകാര്‍ എന്നെന്നേക്കുമായി കുടിയേറുന്നത്.
എന്നാല്‍ രാജ്യം വിട്ടുപൊകുന്ന തദ്ദേശിയരുടെ എണ്ണം കൂടുമ്പോഴും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ബ്രിട്ടണില്‍ വ്യാപകമാവുകയാണ്. ഇപ്പോള്‍ ഏറ്റവുമധികം വിദേശികളുള്ള അഞ്ചാമത്തേ രാജ്യമായ ബ്രിട്ടണില്‍ താമസിക്കാതെ ഇന്ത്യക്കാര്‍ ഭൂരിപക്ഷമാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.
നിലവില്‍ ബ്രിട്ടനിലെ വിദേശികളില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. ഭാവിയില്‍ അതേ സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നും കരുതപ്പെടുന്നു. വിമാന സര്‍വീസുകള്‍ വ്യാപകമായതും സാമ്പത്തിക പ്രശ്‌നങ്ങളും, മെച്ചപ്പെട്ട തൊഴിലവസരങ്ങളുമാണ് കുടിയേറ്റത്തിന് കാരണമാകുന്നത്.
കഴിഞ്ഞ വര്‍ഷം 232 മില്യണ്‍ ആളുകളാണ് ലോകത്തെമ്പാടും മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുന്നതെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കുടിയേറ്റക്കാര്‍ ഏറ്റവുമധികമുള്ളത് അമേരിക്കയിലാണ്. 45.8 മില്യണ്‍ വിദേശികളാണ് അമേരിക്കയിലുള്ളത്.
11 മില്യണുമായി റഷ്യയാണ് രണ്ടാമതുള്ളത് 9.8 മില്യണുമായി ജര്‍മനിയൂം 9.1
മില്യണുമായി സൗദി അറേബ്യയും മൂന്നും നാലും സ്താനങ്ങളിലുണ്ട്. 7.8 മില്യണ്‍ ആളുകളാണ് ബ്രിട്ടണിലെ കുടിയേറ്റക്കാര്‍