ബീജിംഗ്|
Last Modified ഞായര്‍, 25 മെയ് 2014 (11:35 IST)
ദക്ഷിണ ചൈനയിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 12 പേര്‍ മരിച്ചു. ലക്ഷക്കണക്കിനു പേരെ വെള്ളപ്പൊക്കം ബാധിച്ചു.
ക്വിംഗ്യുവാന്‍ സിറ്റിയിലുണ്ടായ ശക്തമായ പ്രളയത്തില്‍ അഞ്ച് പേര്‍ മരിച്ചു. തുടര്‍ച്ചായായുള്ള മഴയെത്തുടര്‍ന്ന് ഇവിടുള്ള റിസര്‍വ്വോയറുകള്‍ നിറഞ്ഞ് കവിഞ്ഞതാണ് അപകട കാരണം. ശക്തമായ പ്രളയത്തെ തുടര്‍ന്ന് 483 ഗ്രാമങ്ങള്‍ നശിക്കുകയും 12,3000 വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്വാ സിറ്റിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 12000 പേരെ പ്രളയം ബാധിക്കുകയും ഏഴ് വീടുകള്‍ തകരുകയും ചെയ്തു.
മറ്റൊരു നഗരമായ ഗ്വാങ്സിയില്‍ പ്രളയത്തില്‍ 3പേര്‍ മരിച്ചു. 280000 പേരെ പ്രളയം സാരമായി ബാധിച്ചു, ഇതില്‍ 15,600 പേരെ പുനരധിവസിപ്പിച്ചു.
ഇതുവരെ 22880 ഹെക്ടര്‍ കൃഷിഭൂമി പ്രളയത്തില്‍ നശിച്ചതായാണ് കണക്കാക്കുന്നത്. ഏകദേശം 220 മില്യണ്‍ യുവാന്റെ (32.4 മില്യണ്‍ യുഎസ് ഡോളര്‍)
നാശനഷ്ടമുണ്ടായതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കണക്കാക്കുന്നു.