മോഡിയെ ചൈനീസ് പ്രസിഡന്റ് അഭിനന്ദിച്ചു

ബെയ്ജിംഗ്| Last Modified ശനി, 24 മെയ് 2014 (12:03 IST)
നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റും ഗവണ്‍മെന്റും അഭിനന്ദിച്ചു.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വെള്ളിയാഴ്ച ഇന്ത്യന്‍ അബാസഡര്‍ അശോക് കാന്തയെ നേരില്‍ കണ്ടാണ് പ്രസിഡന്റിന്റെ അഭിനന്ദനവും ആശംസയും ഔപചാരികമായി അറിയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ മോഡിയെ അനുമോദിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പ്രസ്താവനയിറക്കിയിരുന്നു.

മോഡി അധികാരമേറ്റ ശേഷം ചൈനീസ് പ്രധാനമന്ത്രി ലീ കിക്വിയാങ് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കും. ഇന്ത്യയിലെ പുതിയ ഗവണ്‍മെന്റുമായി ബന്ധങ്ങള്‍ ശക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി വാങ് ഇന്ത്യന്‍ അംബാസഡറെ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :