ചൈനയില്‍ വന്‍‌തോതില്‍ മഞ്ഞുരുകുന്നു

ബെയ്ജിങ്| Last Modified ശനി, 24 മെയ് 2014 (13:25 IST)
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചൈനയില്‍ വന്‍തോതില്‍ മഞ്ഞുരുകുന്നതായി റിപ്പോര്‍ട്ട്.

ആഗോള താപനവത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ചൈനയിലെ സമതലപ്രദേശമായ കിന്‍ഖയി-തിബറ്റിലെ മഞ്ഞ്പാളികള്‍ ആയിരക്കണക്കിന് ചതുരശ്ര കിലോ മീറ്ററുകളോളം ചുരുങ്ങിയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ ചൈനയിലെ സമതലപ്രദേശമായ കിന്‍ഖയി-തിബറ്റിലെ മഞ്ഞുപാളികള്‍ 15 ശതമാനത്തോളം അഥവാ 8,000 ചതുരശ്ര കിലോമീറ്റര്‍ ചുരുങ്ങിയതായി ചൈനീസ് സയന്‍സ് അക്കാഡമിയുടെ പഠനം പറയുന്നു.

ഹിമാലയം ഉള്‍പ്പെടുന്ന ചൈനയുടെ ഭാഗങ്ങളില്‍ മഞ്ഞുപാളികള്‍ 1990കള്‍ മുതല്‍ ദ്രുതഗതിയില്‍ ഉരുകിത്തുടങ്ങിയിരുന്നു. മഞ്ഞുപാളികളില്‍ സംഭവിച്ച വിള്ളലുകള്‍ പെട്ടെന്നുള്ള ഉരുകലിന്റെ തെളിവാണെന്ന് അക്കാഡമിയിലെ ഗവേഷകന്‍ കാങ് ഷിചാങ് പറയുന്നു.

മഞ്ഞുപാളികള്‍ ഉരുകുന്നതുമൂലം കഴിഞ്ഞ കുറേകാലമായി തിബറ്റന്‍ സമതലത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഏഷ്യയിലെ പല നദികളിലേക്കുമുള്ള ഒഴുക്കില്‍ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നതായും കാങ് പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഐ.പി.സി.സി റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ ലോകത്തിന്റെ മുഴുവന്‍ ജല സുരക്ഷയ്ക്കും കനത്ത വെല്ലുവിളിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :