ന്യൂയോര്‍ക്|
jibin|
Last Modified ഞായര്‍, 9 നവംബര്‍ 2014 (11:29 IST)
സെല്‍ഫികള്‍ എടുത്ത് കാണുന്നതില്‍ മാത്രല്ല, അത് എല്ലാവരെയും കാണിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നതും ഇന്ന് സര്‍വ്വ സാധാരണമായ കാര്യമാണ്. എന്നാല്‍ ആരാണ് സെല്‍ഫിയുടെ ആദ്യ
തുടക്കക്കാരന്‍ എന്ന കാര്യത്തില്‍ എന്നും ചര്‍ച്ച നടന്നിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് അവസാനം ലഭ്യമായിരിക്കുന്നത്.
ലോകത്ത് ആദ്യമായി സെല്‍ഫി എടുത്തത് 175 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നാണ് പുതിയ കണ്ടെത്തല്‍. 30കാരനായ റോബര്‍ട്ട് കോര്‍ണേലിയസ് ആണ് ആദ്യമായി കാമറ ഉപയോഗിച്ച് സ്വന്തം ചിത്രമെടുത്ത് സെല്‍ഫിക്ക് തുടക്കമിട്ടത്.1839ല്‍ ഫിലാഡല്‍ഫിയയിലെ പിതാവിന്റെ കടയുടെ പിന്നില്‍ നിന്നായിരുന്നു പേര് പോലും ഇടാതിരുന്ന ഈ ഉദ്യമം ആദ്യമായി നടത്തിയത്. ഒരിക്കല്‍ പിതാവിന്റെ കാമറ കൈക്കലാക്കിയ റോബര്‍ട്ട് കാമറയുടെ ലെന്‍സ് കാപ് അഴിച്ചുമാറ്റിയ ശേഷം ഓടിപ്പോയി ഫ്രെയിമിന് മുന്നില്‍ അഞ്ച് മിനിറ്റ് ഇരുന്നു. കാമറ പ്രവര്‍ത്തിച്ചശേഷം വീണ്ടും തിരിച്ചോടിപ്പോയി ലെന്‍സ് കാപ് മാറ്റിവെച്ചു. അവിടെയാണ് ചരിത്രം കുറിച്ച ആദ്യ സെല്‍ഫിക്ക് തുടക്കമായത്.
തന്റെ യുവത്വം തുളുമ്പുന്ന ചിത്രത്തിലേക്ക് ഏറെ നേരം നോക്കിനിന്ന ആ യുവാവ് ഒരിക്കലും വിചാരിച്ചില്ല ഇത് ഒരു ചരിത്രനിമിഷമാണെന്ന്. പിന്നീട് ഛായാചിത്രത്തില്‍ കഴിവുതെളിയിച്ച അദ്ദേഹം ഫോട്ടോഗ്രാഫറായി തീര്‍ന്നു. പിന്നീട് പിതാവിന്റെ ബിസിനസ് നോക്കിനടത്തുകയായിരുന്നു റോബര്‍ട്ട് കോര്‍ണേലിയസ്. അവിടെയും മികച്ച നേട്ടം കൈവരിച്ച അദ്ദേഹം തന്റെ കമ്പനിയെ അമേരിക്കയിലെ ഏറ്റവും വലിയ സ്ഥാപനമാക്കി തീര്‍ത്തു.1893ലാണ് അദ്ദേഹം മരിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.