'മരിച്ച സുഹൃത്തിന്റെ മൃതദേഹത്തിനൊപ്പം സെല്‍‌ഫി'

  സെല്‍ഫി , മിസോറാം , ഡെന്നീസ് , തെക്കു പടിഞ്ഞാറ്
മിസോറാം| jibin| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (11:18 IST)
സെല്‍ഫികള്‍ എടുക്കുന്നതും അത് ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്നതും അംഗീകരിക്കാം, എന്നാല്‍ ഉറ്റ് സുഹൃത്ത് മരിച്ച് കിടക്കവെ ആ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫികള്‍ എടുത്ത് ആനന്ദിച്ച വ്യത്യസ്തമായ സെല്‍ഫി. തെക്കു പടിഞ്ഞാറന്‍ മിസോറിലാണ് സംഭവം നടന്നത്.

അമിത ലഹരി ഉപയോഗിച്ചതു മൂലം മരിച്ച ഡെന്നീസ് നതാന്‍ എന്ന യുവാവിന്റെ മൃതദേഹത്തിനൊപ്പം നിന്നാണ് കൂട്ടുകാര്‍ സെല്‍ഫി എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡെന്നീസ് നതാന്റെ സുഹൃത്തുക്കളായ ചെല്‍സി ബെറി, ജെറാഡ് പ്രിയര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഡെന്നീസും സുഹൃത്തുക്കളും പുറത്തു പോകുകയും അമിത ലഹരി ഉപയോഗിക്കുകയും ചെയ്തത്. അമിത ലഹരി ഉപയോഗിച്ച ഡെന്നീസ് നിലവിട്ട് പെരുമാറുകയും വിചിത്രമായി സംസാരിക്കുകയും ചെയ്തു. ഡെന്നീസിന്റെ ആരോഗ്യ നില തകരുകയും കുഴഞ്ഞ് വീഴുകയും ചെയ്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ സുഹൃത്തായ ജെറാഡ് പ്രിയറെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ചെല്‍സി ബെറി പൊലീസിനോട് പറഞ്ഞു.

അപ്പോഴേക്കും ഡെന്നീസ് മരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്ത് പറയാന്‍ ഭയന്ന ഇരുവരും ഡെന്നീസിന്റെ മൃതദേഹത്തിനൊപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :