Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (09:03 IST)
സെല്‍ഫി എന്നു പറഞ്ഞാല്‍ യുവതലമുറക്ക് ഹരമാണ്. അപ്പോള്‍ മംഗള്‍യാനില്‍നിന്നും ഒരു സെല്‍ഫി ആയാലോ?. അത് കിടിലനായിരിക്കും. പക്ഷേ അതിന് ചൊവ്വ വരെ പോകാന്‍ പറ്റുമോ? എന്നാല്‍ സംഭവം നടക്കുമോ? നടക്കുമെന്നാണ് ഉത്തരം
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്റെ പശ്‌ചാത്തലത്തില്‍ സെല്‍ഫി എടുക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറായി കഴിഞ്ഞു. ദി സ്‌മാര്‍ട്ടര്‍ ആപ്പ് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. ഹൈദരാബാദ് ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് സ്‌മാര്‍ട്ടര്‍ ആപ്പ് വികസിപ്പിച്ചത്.
മംഗള്‍യാന്റെ 3ഡി മോഡല്‍ ഉയോഗിച്ചാണ് ആപ്ലിക്കേഷന്‍ മംഗള്‍യാന്റെ പശ്‌ചാത്തലത്തിലുള്ള സെല്‍ഫി യാഥാര്‍ത്ഥ്യമാക്കുന്നത്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഫോണുകളില്‍ ആപ്പ് ഉപയോഗിക്കാം. പ്ലേസ്‌റ്റോറില്‍നിന്ന് സ്‌മാര്‍ട്ടര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അപ്പോള്‍ പെട്ടെന്ന് ഡൌണ്‍ലോഡ് ചെയ്ത് ഫേസ്ബുക്കിലേക്ക് ഓടിക്കോളൂ, മംഗള്‍യാന്‍ സെല്‍ഫി അപ്ഡേറ്റ് ചെയ്യാന്‍.