ന്യൂയോര്‍ക്ക്|
Joys Joy|
Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (09:00 IST)
യാത്രക്കാരുമായി പോകുകയായിരുന്ന ട്രെയിന്‍ കാറിലിടിച്ച് അപകടം. കാറിന്റെ ഡ്രൈവര്‍ ആയിരുന്ന സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ ട്രെയിന്‍ യാത്രക്കാരാണ്.
അപകടം വൈദ്യുതീകരിച്ച പാതയിലായിരുന്നതിനാലാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം യാത്രക്കാരുമായി പോകുകയായിരുന്ന ട്രെയിന്‍ ആണ് അപകടത്തില്‍പ്പെട്ടത്.
ആദ്യം ആറു ട്രെയിന്‍ യാത്രക്കാര്‍ മരിച്ചു എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ , പിന്നീട് നടന്ന അന്വേഷണത്തില്‍ അഞ്ചു ട്രെയിന്‍ യാത്രക്കാര്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ ഇക്കാര്യം സ്ഥിരീകരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
(ചിത്രത്തിനു കടപ്പാട്: ബി ബി സി)